KeralaLatest NewsNews

സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ സ്ഥിരം സന്ദര്‍ശകയെന്ന് സൂചന : ഈ വര്‍ഷം കുറഞ്ഞത് പത്തു തവണയെങ്കിലും എത്തിയതായി വിവരം

തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി
സ്വപ്‌ന സുരേഷിനെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൂടുതൽ വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ട്. സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ സ്ഥിരം സന്ദര്‍ശകയെന്ന് സൂചന. ഈ വര്‍ഷം കുറഞ്ഞത് പത്തു തവണയെങ്കിലും ഇവിടെ എത്തിയെന്നും, ഇതില്‍ ജൂണില്‍ മാത്രം നാലു തവണ സ്വപ്‌ന ക്ലിഫ് ഹൗസില്‍ സന്ദര്‍ശനം നടത്തയെന്നുമാണ് വിവരം. മൊബൈല്‍ ടവര്‍ ലൊക്കേഷനും ജിപിഎസ് ലൊക്കേഷനും പരിശോധിച്ചപ്പോഴാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്.

അതേസമയം ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്‌ന രണ്ടു തവണ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സഹായിച്ചിട്ടുണ്ടെന്നും യുണിടാക് ബില്‍ഡേഴ്സ് ഉടമ എന്‍ഫോഴ്‌മെന്റിന് മൊഴി നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്നയാണ് ശിവശങ്കറിന് കാണാന്‍ നിര്‍േദ്ദശിച്ചത്. സര്‍ക്കാര്‍ തലത്തില്‍ തുടര്‍ന്നുളള സഹായങ്ങള്‍ ചെയ്തത് ശിവശങ്കറാണ്. പല വകുപ്പുകളിലും ശിവശങ്കര്‍ വിളിച്ച് പദ്ധതിക്ക് അനുകൂല സഹായം നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ ഖാലിദിന് കൈക്കൂലി നല്‍കിയശേഷമാണ് താന്‍ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയത്. പല വകുപ്പുകളിലും ശിവശങ്കര്‍ വിളിച്ച് പദ്ധതിക്ക് അനുകൂല സഹായം നല്‍കാന്‍ നിര്‍ദ്ദേശിച്ചതായി യുണിടാക് ഉടമയുടെ മൊഴിയില്‍ പറയുന്നു.

സ്വപ്ന സുരേഷ് രണ്ടുതവണ ലൈഫ് മിഷന്‍ പദ്ധതിക്കായി കമ്മിഷന്‍ കൈപ്പറ്റി. ഇതില്‍ രണ്ടാം തവണ വാങ്ങിയ ഒരു കോടി രൂപ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള കോഴയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചു. സ്വപ്ന ലോക്കറില്‍ സൂക്ഷിച്ച പണം കൈക്കൂലി പണമെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ നിഗമനം. ഇരുപത് കോടി രൂപയുടെ പദ്ധതിയില്‍ നാല് കോടി 35 ലക്ഷം രൂപയും കോഴയായി നല്‍കേണ്ടി വന്നുവെന്നും യുണിടാക് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button