കൊച്ചി • വണ്ടിച്ചെക്ക് കേസില്‍ നടന് റിസബാബ കോടതിയില്‍ കീഴടങ്ങി. നഷ്ടപരിഹാര തുകയായ 11 ലക്ഷം കോടതിയില്‍ കെട്ടി വച്ചെങ്കിലും കോടതി പിരിയുന്നത് വരെ കോടതിമുറിയില്‍ നില്‍ക്കാനും കോടതി ഉത്തരവിട്ടു. കോടതി നിര്‍ദ്ദേശിച്ചിരുന്ന സമയത്തിനകം പണമടയ്ക്കാത്തതിന് ഇന്നലെ റിസബാവയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്നലെയായിരുന്നു പണമടയ്ക്കേണ്ട അവസാന ദിവസം. പറഞ്ഞ സമയത്ത് പണമടയ്ക്കാത്തതിന് ശിക്ഷയെന്ന നിലയില്‍ മൂന്ന് മണിവരെ കോടതിയില്‍ നില്പ് ശിക്ഷ നല്‍കിയത്.
എളമക്കര സ്വദേശി സാദിഖിന് 11ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കിയെന്നാണ് കേസ്. നേരത്തേ ഈ കേസില്‍ കോടതി മൂന്ന് മാസം തടവും 11 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക അടച്ചാല്‍ അത് പരാതി കാരന് നല്‍കാനും പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി അധികതടവ് അനുഭവിക്കാനും വിധിയില്‍ ഉണ്ട്. ഈ വിധിക്കെതിരെ റിസബാബ അപ്പീല്‍ നല്‍കുകയും ശിക്ഷ 11 ലക്ഷം പിഴമാത്രം ആക്കുകയും ചെയ്തു. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം തടവ് അനുഭവിക്കാനും ഉത്തരവിട്ടു. പിന്നീട് നടന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സെഷന്‍സ് കോടതി വിധി ഹൈക്കോടതി ശരിവെച്ചു. പിഴയടയ്ക്കാന്‍ ആറുമാസംകൂടി സമയം നല്കി. കാലാവധി ചൊവ്വാഴ്ച അവസാനിച്ചതോടെയാണ് റിസബാവയെ അറസ്റ്റുചെയ്തു ഹാജരാക്കാന്‍ ഉത്തരവിട്ടത്.
Post Your Comments