തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റുകളില്‍ വ്യപക തട്ടിപ്പെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. ‘ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ്’എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് വ്യാപക തട്ടിപ്പുകള്‍ കണ്ടെത്തിയിരിക്കുന്നത്. സാധനങ്ങളുടെ തൂക്കത്തില്‍ വെട്ടിപ്പ് നടത്തിയിട്ടുണ്ട്. കൂടാതെ 500 രൂപയ്ക്കുള്ള സാധനങ്ങളില്ലെന്നും 400 മുതല്‍ 490 രൂപ വരെയുള്ള സാധനങ്ങള്‍ മാത്രമാണ് ഉള്ളതെന്നുമാണ് റിപ്പോർട്ട്. പല കിറ്റുകളിലും 150 രൂപയുടെ സാധനങ്ങളുടെ കുറവ് വരെ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഓണക്കിറ്റുകളിലെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതില്‍ സപ്ലൈക്കോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായും പരിശോധനയില്‍ കണ്ടെത്തിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പല പാക്കറ്റുകളില്‍ നിര്‍മാണ തീയതി, പാക്കിങ് തീയതി എന്നിവ ഉണ്ടായിരുന്നില്ല. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വിജിലന്‍സ് അറിയിച്ചിട്ടുണ്ട്.
Post Your Comments