ലാഹോര്‍: സൗദിയുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ചൈന സന്ദര്‍ശനത്തിനൊരുങ്ങി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി മെഹമൂദ് ഖുറേഷി. പാകിസ്ഥാന്റെ ഭാവി സംഖ്യ കക്ഷിയായ ചൈനയുമായി ബാന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രിയുടെ ചൈന സന്ദർശനം. ഖുറേഷിയൊടൊപ്പം വിദേശകാര്യ സെക്രട്ടറി സൊഹൈലല്‍ മഹമൂദ് ഉള്‍പ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉണ്ടാകുമെന്നാണ് സൂചന. റോഡ് പ്രോജക്ടുകള്‍, ഉഭയകക്ഷി വ്യാപാരബന്ധങ്ങള്‍, ചൈനീസ് പ്രസിഡന്റിന്‍റെ പാകിസ്ഥാന്‍ സന്ദര്‍ശനം തുടങ്ങിയ വിഷയങ്ങള്‍ ചർച്ചയാകുമെന്നും റിപ്പോർട്ടുണ്ട്.
ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് ഇമ്രാൻ ഖാൻ രംഗത്തുവന്നത്. പാകിസ്ഥാന്റെ ഭാവി ചൈനയുമായി ബന്ധപ്പെട്ട് കിടക്കുകയാണ്. ചൈനയ്ക്കും പാകിസ്ഥാനെ ആവശ്യമുണ്ട്.നല്ലതും ചീത്തയുമായ സമയങ്ങളില്‍ പാകിസ്ഥാനുമായി രാഷ്ട്രീയ സ്ഥിരത പുലര്‍ത്തുന്ന ഏക സുഹൃത്ത് ചൈനയാണെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.
Post Your Comments