
കൊച്ചി : ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എറണാകുളം അങ്കമാലിയിൽ എളവൂർകവല മണവാളൻ വീട്ടിൽ മാർട്ടിൻ പൗലോസ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരക്ക് അങ്കമാലി സെന്റ് ആൻസ് കോളേജിന് സമീപമായിരുന്നു അപകടം. മാർട്ടിന്റെ ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി..
Post Your Comments