തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിയ്ക്ക് നല്‍കിയതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് കേരള സര്‍ക്കാര്‍ കോടതിയിലേക്ക്. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏല്‍പിച്ച തീരുമാനം സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യും. വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളിയെങ്കിലും കേസ് തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കാന്‍ തീരുമാനമായെങ്കിലും അഭിമാനപ്പോരാട്ടം തുടരാന്‍ തന്നെയാണ് സര്‍ക്കാരിന്റെ ഉദ്ദേശം. സര്‍ക്കാര്‍ സഹകരണമുണ്ടെങ്കിലേ അദാനിക്ക് വിമാനത്താവള നടത്തിപ്പുമായി മുന്നോട്ടുപോകാനാവു.
കേസ് നിലനില്‍ക്കെ അദാനിയ്ക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിക്കുക. ടെന്‍ഡറിന് അനുസരിച്ചുളള നടപടികള്‍ നിയമപരമായി കൈക്കൊളളുകയായിരുന്നുവെന്ന് കേന്ദ്രം വാദിക്കുമ്പോള്‍ തീരുമാനം നിയമവിരുദ്ധമെന്നാണ് സര്‍ക്കാര്‍ നിലപാട്. കോവിഡിനെ തുടര്‍ന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് നീണ്ട് പോകുന്നതിനിടെയാണ് അദാനിക്കനുകൂലമായ കേന്ദ്രതീരുമാനം വരുന്നത്. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്.
Post Your Comments