ദുബായ് • ദുബായിയുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്സ് ഓഗസ്റ്റ് 20 മുതൽ ഓഗസ്റ്റ് 31 വരെ ബെംഗളൂരു, കൊച്ചി, ദില്ലി, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങള്‍ പ്രഖ്യാപിച്ചു. പ്രത്യേക വിമാനങ്ങളില്‍ യു.എ.ഇയിലെ ഇന്ത്യൻ പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാനും നിലവില്‍ ഇന്ത്യയിലുള്ള യു.എ.ഇ താമസക്കാര്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാനും സാധിക്കും.
വിമാനങ്ങളുടെ ഷെഡ്യൂള്‍ ചുവടെ:
ബെംഗളൂരുവിലേക്ക് ഓഗസ്റ്റ് 21, 23, 25, 28, 30
കൊച്ചിയിലേക്ക് ഓഗസ്റ്റ് 20, 22, 24, 27, 29, 31 (കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ ഓഗസ്റ്റ് 21, 23, 25, 28, 30, സെപ്റ്റംബർ 1 തീയതികളിൽ.)
ഡല്‍ഹിയിലേക്ക് ഓഗസ്റ്റ് 31 വരെ പ്രതിദിന സര്‍വീസ്.
മുംബൈയിലേക്ക് ഓഗസ്റ്റ് 31 വരെ പ്രതിദിന സര്‍വീസ്.
തിരുവനന്തപുരത്തേക്ക് ഓഗസ്റ്റ് 26 ന് (തിരുവനന്തപുരത്തു നിന്ന് ദുബായിലേക്കുള്ള വിമാനം ഓഗസ്റ്റ് 27 ന് സർവീസ് നടത്തും.
എല്ലാ സര്‍വീസുകളും ബോയിംഗ് 777-300ER വിമാനങ്ങള്‍ ഉപയോഗിച്ചാകും എമിറേറ്റ്സ് പ്രവർത്തിപ്പിക്കുക. എമിറേറ്റ്സ് വെബ്‌സൈറ്റിലോ ട്രാവൽ ഏജന്റുമാർ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. ലക്ഷ്യസ്ഥാനത്തെ എല്ലാ പ്രവേശന നിബന്ധനകളും യാത്രക്കാര്‍ പാലിക്കണം.
ദുബായിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ
യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ദുബായിൽ നിന്ന് അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് പോകാൻ അനുവാദമുള്ളൂ.
ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ
യു.എ.ഇ പൗരന്മാർക്കും, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിന്റെ (ജിഡിഎഫ്ആർഎ) മുൻ പ്രവേശന അനുമതിയുള്ള ദുബായിലെ താമസക്കാര്‍ക്കും ഐ.സി.എ അംഗീകാരമുള്ള മറ്റ് എമിറേറ്റുകളിലെ താമസക്കാർക്കും യു.എ.ഇയിലേക്കുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യാം.
Post Your Comments