Latest NewsNewsIndiaSports

ധോണിയുടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു; പ്രധാനമന്ത്രിയുടെ കത്തിന് മറുപടി നൽകി താരം

ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തയച്ചിരുന്നു. ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ രാജ്യത്തെ 130 കോടി ജനങ്ങള്‍ നിരാശരാണെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. രാജ്യം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് താങ്കള്‍. ലോകത്തിന്റെ നെറുകയിലേക്ക് രാജ്യത്തെ നയിച്ച ക്യാപ്റ്റന്‍. ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍, ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ എന്നിങ്ങനെ മാത്രമല്ല, തീര്‍ച്ചയായും ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ക്കൂടിയാകും ചരിത്രം താങ്കളെ അടയാളപ്പെടുത്തുകയെന്നും അദ്ദേഹം കത്തിലൂടെ പറയുകയുണ്ടായി.

Read also: ധോണിയുടെ തീരുമാനത്തില്‍ 130 കോടി ഇന്ത്യക്കാരും ദു:ഖിതർ: ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യയെ നയിച്ച മികച്ച നായകന്‍മാരിൽ ഒരാൾ: ധോണിക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിന് ധോണി ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ്. ‘ഒരു കലാകാരന്‍, സൈനികന്‍, കായികതാരം എന്നിവര്‍ ആഗ്രഹിക്കുന്നത് അഭിനന്ദനമാണ്, അവരുടെ കഠിനാധ്വാനവും ത്യാഗവും എല്ലാവരുടെയും ശ്രദ്ധയില്‍ പെടുകയും അഭിനന്ദനം നേടുകയും ചെയ്യുക എന്നത് വലിയ കാര്യമാണ്. നന്ദി പ്രധാനമന്ത്രി നരേന്ദ്രമോദി, താങ്കളുടെ അഭിനന്ദനത്തിനും ആശംസകള്‍ക്കും നന്ദി’ എന്നാണ് ധോണി ട്വിറ്ററിൽ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button