90% കോവിഡ് രോഗികളിലും ശ്വാസകോശ തകരാറുകള്‍ സംഭവിക്കാമെന്നു പഠനം. ഇതില്‍തന്നെ അഞ്ചു ശതമാനം രോഗികള്‍ക്കു വീണ്ടും കോവിഡ് വരാനുള്ള സാധ്യത ഉണ്ടെന്നും കണ്ടെത്തല്‍.
ഇന്ത്യയില്‍ മാത്രം ഏതാണ്ട് 13 ലക്ഷം ആളുകളാണ് നിലവില്‍ കോവിഡില്‍ നിന്നു മുക്തി നേടി ജീവിതത്തിലേക്ക് തിരികെ വന്നത്. എന്നാല്‍ രോഗബാധയില്‍ നിന്നു രക്ഷപ്പെട്ട ആളുകളില്‍ ശരിക്കും രോഗപ്രതിരോധ ശേഷി ഉണ്ടോ എന്നത് ചോദ്യമാണ്.
കാരണം രോഗം ഭേദമായ പല ആളുകളിലും വീണ്ടു രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ഒരിക്കല്‍ രോഗം സ്ഥിരീകരിച്ച ആളുകളിലും രോഗം വന്നേക്കാം എന്ന് ഡോക്ടര്‍മാര്‍ പറയാന്‍ കാരണം.’
ചൈനയില്‍ നിന്നു പുറത്തുവന്നൊരു റിപ്പോര്‍ട്ട് പറയുന്നത് രോഗം ഭേദമായ 90 ശതമാനം ആളുകളിലും ശ്വാസകോശ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. വുഹാനിലെ ആശുപ്രത്രിയില്‍ ചികിത്സ തേടിയവരില്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒപ്പം അഞ്ചു ശതമാനം ആളുകളിലും വീണ്ടും രോഗം കണ്ടെത്തുകയും ചെയ്തു.
Post Your Comments