COVID 19KeralaLatest NewsNews

സംസ്ഥാനത്ത് നാല് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് നാല് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോ​ഴി​ക്കോ​ട്, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, കാ​സ​ർ​ഗോ​ഡ് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കോ​ഴി​ക്കോ​ട് മാ​വൂ​ർ സ്വ​ദേ​ശി ബ​ഷീ​ർ, കോ​ട്ട​യം വ​ട​വാ​തൂ​ർ സ്വ​ദേ​ശി ച​ന്ദ്ര​ൻ, പ​ത്ത​നം​തി​ട്ട പ്ര​മാ​ടം സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ൻ (70), കാ​സ​ർ​ഗോ​ഡ് തൃ​ക്ക​രി​പ്പൂ​ർ ഇ​യ്യ​ക്കാ​ട് സ്വ​ദേ​ശി പി. ​വി​ജ​യ​കു​മാ​ർ (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പു​രു​ഷോ​ത്ത​മ​ൻ വി​മു​ക്ത ഭ​ട​നാ​ണ് ന്യുമോണിയ ബാധിതന്‍ കൂടിയായിരുന്നു. ഇ​യാ​ളു​ടെ കു​ടും​ബ​ത്തി​ലെ എ​ട്ടു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ​ട​ക്കം ഏ​ഴു പേ​ർ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​ണ്.

മുഹമ്മദ് ബഷീർ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മുഹമ്മദ് ബഷീറിന്‍റെ ഭാര്യ അടക്കം കുടുംബത്തിലെ 13 പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button