ബീഡിംഗ് : കൊറോണ വൈറസിന്റെ ഉത്ഭവ സ്ഥാനമായ ചൈനയില്‍ നിന്ന് കോവിഡ് വാക്സിന് . വില സാധാരണക്കാര്‍ക്ക് അപ്രാപ്യം. ചൈനയുടെ കോവിഡ് വാക്സിന് വില 10000രൂപയാണെന്നും ഇത് ഡിസംബറില്‍ വിപണിയിലെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചൈനീസ് പൊതുമേഖല മരുന്ന് നിര്‍മാണ കമ്പനിയായ സിനോഫാം ആണ് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞവിലയില്‍ വാക്സിന്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അതിനാലാണ് വില വെറും ആയിരം യുവാനാക്കുന്നതെന്നും(10000രൂപ) സിനോഫാമിന്റെ ചെയര്‍മാന്‍ ലിയു ജിങ്ഷെന്‍ പറഞ്ഞു.
അതേസമയം ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്ച ഇന്ത്യയില്‍ ആരംഭിക്കും. ഇന്ത്യയിലെ 20 കേന്ദ്രങ്ങളിലായി 1600പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്. ഇവയില്‍ മുംബൈ, മഹാരാഷ്ട്ര, പൂനെ, അഹമ്മദാബാദ് എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റി അറിയിച്ചു. ശനിയാഴ്ച ആരംഭിക്കുന്ന കുത്തിവെപ്പില്‍ അന്നുതന്നെ നൂറോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കും.
Post Your Comments