ഡല്‍ഹി; മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില സംബന്ധിച്ച് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്‍. അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതായി ആര്‍മി റിസര്‍ച്ച് ആന്റ് റഫറല്‍ ഹോസ്പിറ്റല്‍ അറിയിച്ചു.
പ്രണബ് മുഖര്‍ജിയുടെ ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണെന്നും ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു
കഴിഞ്ഞ 10 നാണ് പ്രണബ് മുഖര്‍ജിയെ കുളിമുറിയില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തലച്ചോറിലെ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാനായി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാവുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം തുടരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പിന്നാലെ അദ്ദേഹത്തിന് കൊവിഡും സ്ഥിരീകരിച്ചിരുന്നു.
നേരത്തേ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉള്ളതായി അറിയിച്ച് മകന്‍ അഭിജിത്ത് മുഖര്‍ജി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ സുഖപ്രാപ്തിയ്ക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അഭിജിത്ത് അഭ്യര്‍ത്ഥിച്ചിരുന്നു.
Post Your Comments