![Covid 19](/wp-content/uploads/2020/07/containment-zone2-1.jpg)
തിരുവനന്തപുരം • കോവിഡ് രോഗപ്പകർച്ച നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ മൂന്നു പ്രദേശങ്ങൾകൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
കിഴുവല്ലം പഞ്ചായത്തിലെ പുരവൂർ (ഒന്നാം വാർഡ്), ചെമ്മരുതി പഞ്ചായത്തിലെ താകോട്(15-ാം വാർഡ്), ഞെക്കാട്(ഏഴാം വാർഡ്) എന്നിവിടങ്ങളാണു പുതിയ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ഉത്തരവിറക്കിയത്.
ഈ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഇളവുകളൊന്നും ബാധകമായിരിക്കില്ല. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൊതുപരീക്ഷകൾ നടത്താൻ പാടില്ല. ഈ പ്രദേശങ്ങളോടു ചേർന്നു കിടക്കുന്ന പഞ്ചായത്ത് വാർഡുകളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും.
കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി
രോഗപ്പകർച്ച നിയന്ത്രണ വിധേയമായതിനെത്തുടർന്നു കുന്നത്തുകാൽ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 14, 19, 20 വാർഡുകളും പെരിങ്ങമ്മല പഞ്ചായത്തിലെ മൂന്നാം വാർഡും കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ഉത്തരവു പുറപ്പെടുവിച്ചു.
Post Your Comments