സിയോള്‍ • ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളില്‍ ഭക്ഷണത്തിനായി വളര്‍ത്തുനായ്ക്കളെ പിടികൂടാന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ പ്യോങ്‌യാങിലെ എല്ലാ വളര്‍ത്തുനായ്ക്കളെയും കസ്റ്റഡിയിലെടുക്കാന്‍ കിം ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്. ആളുകള്‍ നായ്ക്കളെ വളര്‍ത്തുന്നത് മുതലാളിത്തത്തിന്റെ ജീര്‍ണനമാണെന്നും ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തിന്റെ കളങ്കിതമായ പ്രവണതയാണെന്നും കിം പറഞ്ഞതായും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉടമസ്ഥര്‍ക്ക് രണ്ട് ഓപ്‌ഷനാണ് ഉള്ളത്, ഇവര്‍ക്ക് വേണമെങ്കില്‍ സ്വമേധയാ ഇവയെ വിട്ടുനല്‍കാം.അതല്ലെങ്കില്‍ അധികൃതര്‍ ബലം പ്രയോഗിച്ച് നായ്ക്കളെ കൊണ്ടുപോകും. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന നായ്ക്കളെ മൃഗശാലകളിലേക്കും മറ്റുള്ളവയെ ഇറച്ചിയാക്കാനായി റെസ്റ്റോറന്റുകളിലേക്കോ അയക്കും. കഴിഞ്ഞ ജൂലായ് മാസം മുതല്‍ രാജ്യത്ത് നായ്ക്കളെ വളര്‍ത്തുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു.
ഉത്തര കൊറിയയില്‍ 60 ശതമാനത്തോളം ജനങ്ങള്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായാണ് യു.എന്‍ റിപ്പോര്‍ട്ട്. ഉത്തര കൊറിയയിലും ദക്ഷിണ കൊറിയയിലും ഒരു പോലെ പ്രചാരമേറിയ ഒന്നാണ് നായ ഇറച്ചി. ദക്ഷിണ കൊറിയയില്‍ നായ ഇറച്ചിയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു വരികയാണ്. ഏകദേശം 10 ലക്ഷത്തോളം നായകളെയാണ് ഇപ്പോള്‍ ദക്ഷിണ കൊറിയക്കാര്‍ അകത്താക്കുന്നത്. അടുത്തിടെയുണ്ടായ പ്രളയവും ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമത്തിന് ആക്കം കൂട്ടി.
Post Your Comments