യെമന്‍: യെമന്‍കാരനായ ഭര്‍ത്താവിനെ വധിച്ച കേസില്‍ മലയാളി നഴ്‌സിന്റെ വധശിക്ഷ മേല്‍ക്കോടതി ശരിവച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ ശിക്ഷയാണ് ശരിവച്ചത്. നേരത്തെ ട്രൈബ്യൂണല്‍ ആണ് ശിക്ഷ വിധിച്ചത്. ഇതിനെതിരെ മേല്‍ക്കോടതിയില്‍ നല്‍കിയ അപ്പീല്‍ ആണ് ഇന്നലെ തള്ളിയത്. നവംബറില്‍ വരാനിരുന്ന വിധി കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോള്‍.
നിമിഷ പ്രിയ്‌ക്കൊപ്പം യെമനില്‍ ക്ലിനിക്ക് നടത്തിയിരുന്ന ഭര്‍ത്താവ് തലാല്‍ അബ്ദുമഹ്ദിയെ കൊന്ന് വീട്ടിലെ വാട്ടര്‍ ടാങ്കില്‍ തള്ളിയെന്നാണ് കേസ്. മൃതദേഹം ഒളിപ്പിക്കാന്‍ കൂട്ടുനിന്ന നഴ്‌സ് ഹനാന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 2014ലായിരുന്നു സംഭവം. തലാല്‍ അബ്ദുമഹ്ദിയുടെ ജീവന്റെ വിലയായി 70 ലക്ഷം രൂപ നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് കഴിയാതെ വന്നതോടെയാണ് ശിക്ഷ ശരിവച്ചത്.
അതേസമയം പീഡനങ്ങളും ദുരിതങ്ങളും സഹിക്കാതെ വന്നപ്പോഴാണ് കൊലപാതകം നടത്തേണ്ടി വന്നതെന്ന് നിമിഷ പ്രിയ സഹായം തേടി നേരത്തെ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നു. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവര്‍ ആരോപിച്ചിരുന്നു.
Post Your Comments