തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ താഴേത്തട്ടില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന പൊലീസ് സേനയിലെ അംഗങ്ങള്‍ക്ക് പ്രത്യേക പതക്കം ഏര്‍പ്പെടുത്തി ഡിജിപി ലോക്നാഥ് ബെഹ്‌റ ഉത്തരവിറക്കി. റാങ്ക് വ്യത്യാസമില്ലാതെ കണ്ടെയ്ന്‍മെന്റ് നടപടികളില്‍ ഏര്‍പ്പെട്ട പൊലീസുകാരെ പ്രചോദിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ‘കോവിഡ് പോരാളിയെന്ന’ പേരില്‍ പതക്കം.
Read Also : അമ്മയെ കുത്തുന്നതിനു മുമ്പ് എന്നെയും ആക്രമിച്ചു ; വെളിപ്പെടുത്തലുമായി പ്രതി ലിന്‍സിയുടെ ഭര്‍ത്താവ്
ഇതിനായി കുറഞ്ഞത് ഒരു മാസമെങ്കിലും കോവിഡ് പ്രതിരോധത്തില്‍ ജോലി ചെയ്ത അര്‍ഹരായ പൊലീസുകാരെ കണ്ടെത്തി നല്‍കാന്‍ ഡിജിപി, ജില്ലാ പൊലീസ് മേധാവികളോട് ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തില്‍ അധികദൗത്യം ഏല്‍പ്പിക്കപ്പെട്ടിട്ടും റിസ്‌ക് അലവന്‍സ് അടക്കമുള്ളവ ലഭിക്കാത്തതില്‍ സേനയിലുള്ള അമര്‍ഷം തണുപ്പിക്കുന്നതിന്റെ ഭാഗം കൂടിയായാണ് നീക്കം.
Post Your Comments