ന്യൂഡല്‍ഹി: സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറില്‍ ഒപ്പിടാനൊരുങ്ങി ഇന്ത്യയും- ജപ്പാനും. അക്വിസിഷന്‍ ആന്‍ഡ് ക്രോസ് സെര്‍വിങ് എന്ന കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പിടാൻ തുടങ്ങുന്നത്. ക്വാഡ് സഖ്യത്തിലുള്ള എല്ലാ രാജ്യങ്ങളുമായി ഇന്ത്യക്ക് സൈനിക ബന്ധം ഉറപ്പിക്കാൻ കരാര്‍ ഒപ്പിടുന്നതോടെ ഇന്ത്യയ്ക്ക് കഴിയും. ക്വാഡ് സഖ്യത്തിലുള്ള അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായും നിലവില്‍ സമാനമായ കരാര്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്. സൈനിക സഹകരണത്തിനപ്പുറം ചൈനയെ ലക്ഷ്യമിട്ടുള്ള വാണിജ്യ സഹകരണവും ഉച്ചകോടിയുടെ അജണ്ടയാണ്.
Post Your Comments