ന്യൂഡൽഹി: ദോക് ലാം വിഷയത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ജപ്പാൻ. തര്‍ക്കപ്രദേശത്തെ തല്‍സ്ഥിതിയില്‍ ഏകപക്ഷീയമായി മാറ്റം വരുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും സമാധാനപരമായി തര്‍ക്കം പരിഹരിക്കുകയെന്ന ഇന്ത്യന്‍ നിലപാട് അഭിനന്ദനാര്‍ഹമാണെന്നും ഇന്ത്യയിലെ ജപ്പാന്‍ പ്രതിനിധി വ്യക്തമാക്കി. ഭൂട്ടാനുമായുള്ള ഉഭയകക്ഷി ധാരണപ്രകാരമാണ് ഇന്ത്യന്‍ സൈന്യം ദോക് ലാമില്‍ പ്രവേശിച്ചതെന്നാണ് ജാപ്പനീസ് നിലപാട്.
ദോക് ലാമിലെ പ്രശ്‌നങ്ങൾ കഴിഞ്ഞ രണ്ട് മാസമായി ഞങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ സംഘര്‍ഷാവസ്ഥ മുഴുവന്‍ മേഖലയിലെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ജാപ്പനീസ് അംബാസിഡര്‍ കിംഗ് ജി ഹിറാമസ്തു പറഞ്ഞു. നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരമെന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്, സമാധാനപരമായ മാര്‍ഗങ്ങളിലൂടെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കണമെന്നും ജപ്പാന്‍ വ്യക്തമാക്കി.
Post Your Comments