ടോക്കേിയോ: ഇന്ത്യയും ജപ്പാനും തമ്മില്‍ പരസ്‌പര ബഹുമാനമുള്ള ബന്ധമാണ് നിലനിൽക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാറില്‍ തുടങ്ങി ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണത്തില്‍ വരെ ഇന്ത്യയും ജപ്പാനും ഇപ്പോള്‍ സഹകരിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി ഇന്ത്യയും ജപ്പാനും തമ്മില്‍ ബന്ധമുണ്ടെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. ജി 20 ഉച്ചകോടി തുടങ്ങാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് മോദി ജപ്പാനില്‍ എത്തിയത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെയുമായി മോദി കൂടികാഴ്ച നടത്തും.
Post Your Comments