ന്യൂ ഡൽഹി : മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മകൻ അഭിജിത് മുഖർജി. നിങ്ങളുടെ പ്രാര്‍ത്ഥനയും ആശംസകളും ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ട് അച്ഛന്‍ സുഖം പ്രാപിച്ച് വരുന്നു, എല്ലാവര്‍ക്കും നന്ദിയെന്നും അഭിജിത് മുഖർജി ട്വിറ്ററിലൂടെ അറിയിച്ചു. ഡൽഹി ആർമി റിസർച്ച് ആന്‍റ് റഫറൽ ആശുപത്രിയിൽ ചികില്‍സയിലുള്ള പ്രണബ് മുഖര്‍ജിയെ വെൻറിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നില നിർത്തിയിരിക്കുന്നത്.
With All Your good wishes & sincere efforts of the Doctors , my father is stable now ! His vital parameters continue to remain under control & manageable ! Positive signs of his improvement is noticed ! I request you all to pray for His speedy recovery !?#PranabMukherjee
— Abhijit Mukherjee (@ABHIJIT_LS) August 19, 2020
കഴിഞ്ഞ 10 നാണ് കുളിമുറിയിൽ വീണ് തലയ്ക്ക് പരിക്കേറ്റ പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇദ്ദേഹത്തിന് കോവിഡ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് അഡ്മിറ്റ് ചെയ്യുകയും . നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.
കോവിഡ് സ്ഥിരീകരിച്ചെങ്കിലും തലച്ചോറിൽ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഒരു പുരോഗതിയും കാണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടതായി അഭിജിത് മുഖര്‍ജി അറിയിക്കുകയായിരുന്നു.
Post Your Comments