തിരുവനന്തപുരം: ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിളിച്ച ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും ഡി.എം.ഒമാരുടെയും യോഗത്തിലാണു നിര്‍ദേശം. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചത്. ഓണ നാളുകളില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സാധനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. പൂക്കളമൊരുക്കാന് അതതു പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കുന്ന നിലയുണ്ടാകണം. പുറത്തു നിന്നു കൊണ്ടുവരുന്ന പൂക്കള്‍ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നതിനാലാണിത്. പൊതുസ്ഥലങ്ങളില്‍ ആഘോഷം അനുവദിക്കരുത്. വാര്‍ഡുതല സമിതിയെ സജീവമാക്കാന്‍ ജനമൈത്രി പോലീസിന്റെ ഇടപടലുണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
Post Your Comments