COVID 19KeralaLatest NewsNews

കോവിഡ് പ്രതിരോധം: തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ ശത്രുവായി മുദ്രകുത്തുന്നത് ഒരു ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്ന് പി.സി. വിഷ്ണുനാഥ്

കോട്ടയം: കോവിഡ് പ്രതിരോധത്തിന്റെ നിർണായക ഘട്ടത്തിൽ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോവിഡ് ബാധിച്ച് മരിച്ച പലരെയും മരണപ്പട്ടികയിൽ നിന്നും സർക്കാർ ഒഴിവാക്കുന്നതിനെതിരെ വിദഗ്ധ സമിതി അഭിപ്രായം അറിയിച്ച കാര്യം മലയാള മനോരമ റിപ്പോർട്ട് ചെയ്‌തിരുന്നു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന നിരവധിയാളുകൾ സർക്കാറിന്റെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ പ്രസ്തുത വാർത്ത ആരോഗ്യമന്ത്രി നിഷേധിക്കുകയും ഇങ്ങനെയൊരു നിർദ്ദേശം വിദഗ്ധ സമിതി വെച്ചിട്ടില്ലെന്നും അറിയിച്ച് രംഗത്തു വന്നിരുന്നു.തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെ ശത്രുവായി മുദ്രകുത്തുന്നത് ഒരു ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്നും വിഷ്ണുനാഥ് പറയുന്നു.

Read also: കോവിഡ് കാലത്തെ ഏറ്റവും വലിയ തമാശ: സിപിഎൈ(എം) പുറത്തിറക്കിയ പോസ്റ്ററിനെ പരിഹസിച്ച് അലൻ ഷുഹൈബിന്റെ അമ്മ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കോവിഡ് ബാധിച്ച് മരിച്ച പലരെയും മരണപ്പട്ടികയിൽ നിന്നും സർക്കാർ ഒഴിവാക്കുന്നതിനെതിരെ വിദഗ്ധ സമിതി അഭിപ്രായം അറിയിച്ച കാര്യം മലയാള മനോരമ റിപ്പോർട്ട് ചെയ്‌തിരുന്നു.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന നിരവധിയാളുകൾ സർക്കാറിന്റെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു.

എന്നാൽ പ്രസ്തുത വാർത്ത ആരോഗ്യമന്ത്രി നിഷേധിക്കുകയും ഇങ്ങനെയൊരു നിർദ്ദേശം വിദഗ്ധ സമിതി വെച്ചിട്ടില്ലെന്നും അറിയിച്ച് രംഗത്തു വന്നിരുന്നു.

മനോരമ വാർത്ത വ്യാജമാണെന്ന് ദേശാഭിമാനി റിപ്പോർട്ടും കൊടുത്തു.

എന്നാൽ ആരോഗ്യ മന്ത്രിയുടെയും സർക്കാറിന്റെയും വിശദീകരണം തെറ്റെന്ന് ബോധ്യപ്പെടുത്തി സർക്കാറിന്റെ കോവിഡ്‌ ഡാഷ് ബോർഡും വിദഗ്ധ സമിതി നിർദേശങ്ങളും ഉൾപ്പെടുത്തി തെളിവുസഹിതം വീണ്ടും വാർത്ത വന്നിട്ടുണ്ട്.

ഇവിടെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച് ഐ സി എം ആറിന്റെ കൃത്യമായ മാർഗനിർദ്ദേശങ്ങൾ നിലവിലുണ്ട്. ജൂലൈ 20 വരെ സർക്കാർ അതു തന്നെയാണ് പിന്തുടർന്ന് വരുന്നത്; പിന്നീടുള്ള മാറ്റത്തിന്റെ കാരണം വ്യക്തമല്ല.

കോവിഡ് പ്രതിരോധത്തിന്റെ നിർണായക ഘട്ടത്തിൽ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്.

തെറ്റുകൾ തിരുത്തുക; അവ ചൂണ്ടിക്കാട്ടുന്നവരെ ശത്രുവായി മുദ്രകുത്തുന്നത് ഒരു ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല…

shortlink

Related Articles

Post Your Comments

Related Articles


Back to top button