Latest NewsKeralaNews

കൊച്ചി മേയർ സൗമിനി ജെയിൻ ക്വാറന്റീനിൽ

കൊച്ചി: ഒരു കൗൺസിലർക്ക് കൂടി കോവിഡ് ബാധിച്ചതോടെ കൊച്ചി മേയർ സൗമിനി ജെയിൻ ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ. പള്ളുരുത്തി മേഖലയിൽ നിന്നുള്ള കൗൺസിലർക്കാണ് രോഗം. പോസിറ്റീവായ വ്യക്തി കഴിഞ്ഞ ദിവസങ്ങളിലും കോർപ്പറേഷൻ ഓഫിസിൽ എത്തിയിരുന്നതായാണ് സൂചന. നഗരസഭ അണുവിമുക്തമാക്കും. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്കത്തിൽ കൗൺസിലർമാർ ഉൾപ്പെടെ ഒട്ടേറെ പേരുണ്ട്.

Read also: മുഖവും കഴുത്തും കുത്തിക്കീറി ചോരയൊലിച്ച് യുവതി; ആശുപത്രിയിലെത്തിക്കാതെ ദൃശ്യങ്ങൾ പകർത്താൻ തിരക്കുകൂട്ടി നാട്ടുകാർ

നഗരസഭ കൗൺസിൽ യോഗം 21നു ചേരാനിരിക്കെയാണു കൗൺസിലർക്ക് കോവിഡ് ബാധിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കോർപറേഷൻ ഹാളിൽ തന്നെ കൗൺസിൽ ചേരാനാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നത്. എന്നാൽ, ഇനി വീഡിയോ കോൺഫറൻസിങ് വഴി യോഗം ചേരുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button