KeralaLatest NewsNews

പി.എസ്.സി പരീക്ഷാ സമ്പ്രദായം അടിമുടി മാറുന്നു : പരീക്ഷ രണ്ട് ഘട്ടങ്ങളിലായി ; രണ്ടാം ഘട്ടത്തില്‍ മികവുള്ളവര്‍ മാത്രം

തിരുവനന്തപുരം • കേരളത്തില്‍ പി.എസ്.സി പരീക്ഷയുടെ രീതി അടിമുടി മാറുന്നു.ഇനി മുതല്‍ രണ്ട് ഘട്ടമായാകും പരീക്ഷകള്‍ നടത്തുകയെന്ന് ചെയര്‍മാന്‍ എം.കെ സക്കീര്‍ പറഞ്ഞു. ആദ്യത്തെ പരീഷ സ്ക്രീനിംഗ് ടെസ്റ്റ്‌ ആയി കണക്കാക്കും. ഇവരില്‍ മികവുള്ളവരെ കണ്ടെത്തി പ്രിലിമിനറി ലിസ്റ്റ് തയ്യാറാക്കും. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവരെയാകും അന്തിമ പരീക്ഷയ്ക്കായി ക്ഷണിക്കുക. അവസാന പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.

പത്താംക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ള തസ്തികള്‍ക്ക് വെവ്വേറെ പരീക്ഷകളായിരിക്കും നടത്തുക. സ്‌ക്രീനിംഗ് പരീക്ഷയിലെ മാര്‍ക്ക് അന്തിമഫലത്തില്‍ പരിഗണിക്കില്ല. മികവുള്ളവര്‍ മാത്രമേ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയുള്ളൂ. മെയിന്‍ പരീക്ഷയ്ക്ക് തസ്തികയ്ക്ക് അനുസൃതമായ ചോദ്യങ്ങളാവും ഉണ്ടാകുക.

പുതിയതായി അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ഡിസംബര്‍ മുതല്‍ ആരംഭിക്കുമെന്നും ഡിസംബര്‍ മുതല്‍ പുതിയ രീതി നടപ്പാക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

കോവിഡ് കാരണം നീട്ടിവച്ച പരീക്ഷകളെല്ലാം പുനരാരംഭിച്ച്‌ കഴിഞ്ഞതായി ചെയര്‍മാന്‍ പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഈ പരീക്ഷകള്‍ നടത്തുക. കോവിഡ് കാലഘട്ടത്തിലേക്ക് മാത്രമായി ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടത്തുമെന്നും കെ എ എസ് പ്രാഥമിക പരീക്ഷഫലം ആഗസ്റ്റ് 26ന് പ്രഖ്യാപിക്കുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button