തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ണ്ണായക വിവരം ലഭിച്ചു.കേസിലെ പ്രതികളായ സ്വപ്നാ സുരേഷും സരിത്തും നടത്തിയ വിദേശ യാത്രകള്‍ സംബന്ധിച്ച വിവരമാണ് എന്‍ഐഎ യ്ക്ക് ലഭിച്ചത്.സ്വപ്നയും സരിത്തും യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം നിരവധി തവണ ഗള്‍ഫ് യാത്ര നടത്തിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.
ഇവര്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഗള്‍ഫ് യാത്ര നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ കൊണ്ടുപോയ പാഴ്സല്‍ ഇവര്‍ക്ക് ഗള്‍ഫില്‍ വെച്ച് കൈമാറിയെന്ന വിവരവും അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്,കോണ്‍സുലേറ്റ് ഉധ്യോഗസ്ഥര്‍ക്ക് പരിശോധനയില്ലാതെ വിമാനയാത്ര ചെയ്യാം എന്ന ആനുകൂല്യം ഉപയോഗിച്ച് വിദേശ കറന്‍സി കടത്തുകയായിരുന്നോ എന്ന സംശയം ബാലപെട്ടിരിക്കുകയാണ്.ഇവര്‍ക്കൊപ്പം പോയ ഉദ്യോഗസ്തര്‍ യുറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര പോയതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.ഉദ്യോഗസ്തര്‍ യുഎഇ യില്‍ എത്തിയിട്ടും അവിടെ തങ്ങാതെ യുറോപ്പിലേക്ക് പോകുകയായിരുന്നു.ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിക്കുകയാണ്.
അതേസമയം ലൈഫ് മിഷനുമായി ബന്ധപെട്ട് അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്.യുഎഇ യിലെ സന്നദ്ധ സംഘടനയായ റെഡ് ക്രെസന്റ് ലൈഫ് മിഷനുമായി ഏര്‍പ്പെട്ട കരാറിനെ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവഷങ്കരനോട് ചോദ്യം ചെയ്യല്‍ വേളയില്‍ ആരാഞ്ഞിരുന്നു.കരാറിനെ പറ്റി വിശദമായി അന്വേഷിച്ച ഇ ഡി,കരാറിലെ വ്യവസ്ഥകള്‍ ചോദിച്ചറിയുകയും ചെയ്തു.കോണ്‍സുലേറ്റ് ഉധ്യോഗസ്ഥരുമായി യൂണിടാക്ക് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു,ഈ ചര്‍ച്ചകളുടെ ഇടനില സ്വപ്ന യായിരുന്നോ എന്ന സംശയം ബലപ്പെടുന്നു,ഏകദേശം 18 കോടി രൂപയാണ് വീട് നിര്‍മ്മാണത്തിനായി റെഡ് ക്രെസന്റ് നല്‍കാമെന്ന് ഏറ്റത്,ഈ കരാറില്‍ സ്വപ്നയ്ക്ക് ലഭിച്ച കമ്മീഷനാണ് ബാങ്ക് ലോക്കറില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്.
2017 ലും 2018 ലും സ്വപ്നയും ശിവശങ്കറുമോന്നിച്ച് വിദേശയാത്ര നടത്തിയെന്ന വിവരവും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.ഈ വിദേശ യാത്രകളുടെ കാര്യത്തിലും അന്വേഷണം നടക്കുകയാണ്,സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ കണ്ട പണം അവര്‍ക്ക് ലൈഫ് മിഷനില്‍ ലഭിച്ച കമീഷന് ആണെന്ന കാര്യം പൂര്‍ണമായും അന്വേഷണ ഏജന്‍സികള്‍ വിശ്വസിക്കുന്നില്ല,അതേ സമയം ശിവശങ്കറുടെ ബിനാമിയിടപാടിലെ പണമാണോ സ്വപ്നയുടെ ലോക്കറില്‍ കണ്ടെതെന്ന സംശയവും അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്.സര്‍ക്കാരുമായി ബന്ധപെട്ട പല ഇടപാടുകളിലും എം ശിവശങ്കര്‍ അമിത താല്‍പ്പര്യം പ്രകടിപ്പിച്ചതായുള്ള വിവരവും അന്വേഷണ ഉധ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.
Post Your Comments