ബെയ്ജിങ് : ലോകത്തെ മുഴവൻ ഭീതിയിലാഴ്ത്തിയ കോവിഡിനെതിരെ റഷ്യ വാക്സീൻ പുറത്തിറക്കിയതിനു പിന്നാലെ ചൈനയും വാക്സീന് പേറ്റന്റ് നൽകി. ചൈനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി കൻസിനോ ബയോളജിക്സ് ആണ് വാക്സീൻ പുറത്തിറക്കുന്നത്. ഓഗസ്റ്റ് 11ന് പേറ്റന്റ് നൽകിയതായാണ് പീപ്പിൾസ് ഡെയ്‌ലിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
ഈ ദിവസം തന്നെയാണ് റഷ്യയും കോവിഡ് വാക്സീനായ സ്പുട്നിക് 5 റജിസ്റ്റർ ചെയ്തതും. Ad5-nCOV എന്നാണ് വാക്സീന് ചൈന പേര് നൽകിയിരിക്കുന്നത്. മാർച്ചിൽ തന്നെ പേറ്റന്റിനായി സമർപ്പിച്ചതായാണ് വിവരം. ചൈനയിൽ പ്രധാനമായും അഞ്ച് വാക്സീനുകളാണ് പരീക്ഷണത്തിലുണ്ടായിരുന്നത്. അതിൽ ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ വാക്സീനാണ് പേറ്റന്റ് നൽകിയതെന്നു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഒന്നുംരണ്ടും ഘട്ട പരീക്ഷണങ്ങളിൽ ടി സെല്ലുകളും രോഗപ്രതിരോധ ശേഷിയും വർധിക്കുന്നതായി കണ്ടെത്തി. മൂന്നാം ഘട്ട പരീക്ഷണം ഉടൻ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് നീക്കം.
Post Your Comments