വിജയവാഡ: ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന മൂന്ന് പേരെ കാറിനുള്ളില്‍ തീവച്ച് കൊല്ലാന്‍ ശ്രമം. വിജയവാഡയിലാണ് സംഭവം. മൂന്ന് പേര്‍ സഞ്ചരിച്ചിരുന്ന കാറിനാണ് തീയിട്ടത്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതക ശ്രമമെന്നാണ് സൂചന. വേണുഗോപാല്‍ റെഡ്ഡി എന്നയാളാണ് കാറിന് തീയിട്ടത്. ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു.
ഗംഗാധര്‍ എന്നയാളും ഭാര്യയും ഒരു സുഹൃത്തിനും നേരെയാണ് വധശ്രമം നടന്നത്. ഗംഗാധറും പ്രതിയായ വേണുഗോപാല്‍ റെഡ്ഡിയും പങ്കാളികളായിരുന്നു. പഴയ കാറുകള്‍ വാങ്ങി മറിച്ചുവില്‍ക്കുന്ന ബിസിനസാണ് ഇവര്‍ ചെയ്തിരുന്നത്. എന്നാല്‍ ഈ ബിസിനസില്‍ കാര്യമായി വിജയിക്കാനായില്ല. ഇതേതുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു. ബിസിനസില്‍ വന്‍ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്നാണ് ഇരുവരും വേര്‍പിരിഞ്ഞത്.
എന്നാല്‍ ബിസിനസ് ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം സുധാകര്‍ വേണുഗോപാലുമായി പലവട്ടം സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും സുധാകര്‍ വേണുഗോപാല്‍ വഴങ്ങിയില്ല. ഇതേതുടര്‍ന്ന് ഒടുവില്‍ തിങ്കളാഴ്ച വൈകുന്നേരം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി വേണുഗോപാല്‍ വഴങ്ങി. ഗംഗാധറിന്‍െ്റ കാറിനുള്ളിലിരുന്നാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്. ഇതിനിടെ സിഗരറ്റ് വലിക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ വേണുഗോപാല്‍ മദ്യക്കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് കാറിന് തീയിടുകയായിരുന്നു.
പരുക്കേറ്റ മൂവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Post Your Comments