COVID 19KeralaLatest NewsIndiaNews

ആഭ്യന്തര മന്ത്രി അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കഴിഞ്ഞ ദിവസമാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറോണ ശേഷമുള്ള വിദഗ്ധ പരിശോധനയ്ക്കായാണ് അദ്ദേഹത്തെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയെങ്കിലും നിരീക്ഷണത്തില്‍ തുടരുകയായിരുന്നു അദ്ദേഹം.ഇക്കഴിഞ്ഞ ഓഗസ്റ്റ് 2 നാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button