
തിരുവനന്തപുരം: കേരളത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി. ആലുവ മാറമ്പള്ളി പുറക്കോട്ട് വീട്ടില്‍ പരീദ് ആണ് കോവിഡ് മുക്തനായത്. ജൂലൈ 28 ന് ശക്തമായ പനിയും ശരീര വേദനയും മൂലമാണ് അദ്ദേഹം കോവിഡ് പരിശോധനക്ക് വിധേയനായത്. കോവിഡ് സ്ഥിരീകരിച്ചതോടെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. രോഗം സ്ഥിരീകരിച്ച് 20 ദിവസം കൊണ്ടാണ് പരീദിന് രോഗമുക്തി നേടിയത്.
പ്രായമായ രോഗികളെ ചികിത്സിച്ച് ഭേദമാക്കുന്നത് വളരെ അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പരീദിന്റെ രോഗ മുക്തി കളമശേരി മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഇച്ഛാശക്തിയുടെയും ചികിത്സ മികവിന്റെയും അര്‍പ്പണ ബോധത്തിന്റെയും നേട്ടമാണെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments