KeralaLatest NewsNews

വിശ്വാസങ്ങളും ആചാരങ്ങളും തുടര്‍ന്നു പോകാന്‍ ഇന്ന് നേരിടുന്നതിനെക്കാള്‍ വെല്ലുവിളികളാണ് വരും കാലങ്ങളില്‍ കാത്തിരിക്കുന്നത് : വി മുരളീധരൻ

തിരുവനന്തപുരം : ഹൈന്ദവ സമൂഹത്തിലെ വിവിധ സമുദായങ്ങൾ അനുഷ്ഠിച്ചുവരുന്ന ആചാരങ്ങൾ വരും തലമുറകൾ പിന്തുടരണമെങ്കിൽ ശാസ്ത്രീയ അടിത്തറ വേണം, അല്ലെങ്കിൽ അവയെല്ലാം അനാചാരങ്ങളായി മാറുമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. കളരിപ്പണിക്കര്‍ ഗണക കണിശ സഭയുടെ (കെ.ജി.കെ.എസ്) സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച്‌ സംഘടിപ്പിച്ച വെര്‍ച്വല്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ തലമുറയുടെ ശാസ്ത്രീയമായ ചോദ്യങ്ങള്‍ക്ക് യുക്തിസഹമായ മറുപടി നല്‍കാന്‍ കഴിയണം. അല്ലെങ്കില്‍ ആചാരങ്ങള്‍ കാലഹരണപ്പെട്ടുപോകും. വിശ്വാസങ്ങളും ആചാരങ്ങളും തുടര്‍ന്നു പോകാന്‍ ഇന്ന് നേരിടുന്നതിനെക്കാള്‍ വെല്ലുവിളികളാണ് വരും കാലങ്ങളില്‍ കാത്തിരിക്കുന്നത്. ശാസ്ത്രീയതകൊണ്ടുമാത്രമേ അവയെ അതിജീവിക്കാന്‍ കഴിയു. സമൂഹത്തില്‍ പിന്നാക്ക സമുദായങ്ങള്‍ നേരിടേണ്ടിവന്ന അവഗണനയില്‍ മാറ്റമുണ്ടായി. എന്നാല്‍ എല്ലാ വെല്ലുവിളികളും അവസാനിച്ചിട്ടില്ല. അതിന് കൂട്ടായ പരിശ്രമം തുടരണമെന്നും വി മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button