ദില്ലി : കൗമാരക്കാരിയായ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടികൊണ്ടു പോയി ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ജില്ലയിലെ ഗോല പ്രദേശത്താണ് സംഭവം. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. കുട്ടി ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഡെഹ്രിബാര്‍ ഗ്രാമത്തിലെ അര്‍ജുന്‍, അജ്ഞാതന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളിലൊരാളായ അര്‍ജുനെ പെണ്‍കുട്ടി തന്നെയാണ് തിരിച്ചറിഞ്ഞത്.
വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടി ഹാന്‍ഡ് പമ്പില്‍ നിന്ന് വെള്ളം എടുക്കാന്‍ പോയപ്പോളാണ് രണ്ട് പ്രതികളും മോട്ടോര്‍ സൈക്കിളില്‍ എത്തി പെണ്‍കുട്ടിയെ ഗ്രാമത്തിലെ ഒരു കുളത്തിനടുത്തുള്ള ഒരു കുടിലിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.
ഇരയുടെ അമ്മയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) സുനില്‍ കുമാര്‍ ഗുപ്ത പറഞ്ഞു.
Post Your Comments