ഹൈദരബാദ്: പെട്രോള്‍ പമ്പില്‍ നിന്നും ലോറിയില്‍ ഇന്ധനം നിറയ്ക്കുന്നതിനടെ ടയര്‍ പൊട്ടിത്തെറിച്ച് വന്‍ തീ പിടിത്തം. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ ഒന്‍പതുമണിയോടെയാണ് സംഭവം.
ഇന്ധനം നിറയ്ക്കുന്നതിനിടെ ലോറിയുടെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടിത്തത്തില്‍ ലോറി പൂര്‍ണമായി കത്തിനശിച്ചു. തലനാരിഴയ്ക്കാണ് പമ്പിലെ ജീവനക്കാര്‍ രക്ഷപ്പെട്ടത്. ഉടന്‍ തന്നെ അഗ്‌നിശമന സേനയെത്തി തീയണയ്ക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വാഹനങ്ങളും തീപിടിത്തത്തില്‍ നശിച്ചിട്ടുണ്ട്.
Post Your Comments