Latest NewsKeralaNattuvarthaNews

പെട്ടിമുടിയിലെ ദുരന്ത മേഖലയില്‍ സഹായഹസ്തവുമായി സേവാഭാരതി

ഇടുക്കി: മൂന്നാര്‍ പെട്ടിമുടിയിലെ ദുരന്ത മേഖലയില്‍ സഹായഹസ്തവുമായി സേവാഭാരതി. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് വിവിധ എസ്റ്റേറ്റുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങളും വസ്ത്രവുമായി പാല സേവാഭാരതിയുടെ പ്രവര്‍ത്തകരെത്തി.സേവാഭാരതി കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീപ്രസാദ്, ദേവികുളം ജില്ലാ പ്രചാരക് വി. ശക്തിവേല്‍, സേവാഭാരതി സംഘടന സെക്രട്ടറി ടി.കെ രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ എസ്റ്റേറ്റുകളില്‍ എത്തിയാണ് സാധനങ്ങള്‍ കൈമാറിയത്. നേരത്തെ, ഉരുള്‍പൊട്ടലുണ്ടായ സമയത്തും രക്ഷാപ്രവര്‍ത്തനത്തിന് സേവാഭാരതി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയിരുന്നു.

പെട്ടിമുടിയില്‍ ദുരന്തം നടന്ന് ഏതാനും മണിക്കുറുകള്‍ക്കുള്ളില്‍ തന്നെ വനപാലകര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ സേവാ ഭാരതി പ്രവര്‍ത്തകര്‍ സന്നദ്ധരായി എത്തിയിരുന്നു. ആദ്യഘട്ടത്തില്‍ ദേവികുളത്തുനിന്നുള്ള പ്രവര്‍ത്തകരാണ് പ്രദേശത്ത് എത്തിചേര്‍ന്നത്. തുടര്‍ന്ന് അടിമാലിയില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നും രക്ഷാ പ്രവര്‍ത്തനത്തിനായി പ്രവര്‍ത്തകര്‍ രാജമലയിലേക്ക് എത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button