കറ്റാനം: സ്കൂള്‍ പ്രവേശനോത്സവത്തിന് മുന്നോടിയായി സ്‌കൂളുകൾ ശുചീകരിച്ച് അണുവിമുക്തമാക്കി സേവാഭാരതി. കറ്റാനം സിഎംഎസ്സ് ഹൈസ്കൂള്‍,മൂന്നാംകുറ്റി ഗവണ്‍മെന്റ് യുപി സ്കൂള്‍, തെക്കേമങ്കുഴി എന്‍എസ്സ്എസ്സ് എല്‍പി സ്കൂള്‍, കൊപ്രപ്പുര സിഎംഎസ്സ് എല്‍പി സ്കൂള്‍ എന്നിവയാണ് ഭരണിക്കാവ് സേവാഭാരതിയുടെ നേതൃത്വത്തിൽ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ‘ഒരുക്കാം കുരുന്നുകള്‍ക്ക് സുരക്ഷിത വിദ്യാലയം’ എന്ന പദ്ധതിയുടെ ഭാഗമായാണ് ദേശിയ സേവാഭാരതി സംസ്ഥാനത്തെ സ്കൂളുകള്‍ ശൂചീകരിച്ചു വരുന്നത്.
Also Read:വിഷമദ്യ ദുരന്തത്തിന്റെ ഞെട്ടലിൽ ബീഹാർ: മൂന്ന് പേര്‍ മരിച്ചു
സേവാഭാരതി ഭരണിക്കാവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പഞ്ചായത്തിലെ എല്ലാ വിദൃാലയങ്ങളും ശൂചീകരിക്കുന്ന പരിപാടികള്‍ ആരംഭിച്ചു. കറ്റാനം സിഎംഎസ്സ് എച്ച് എസ്സ്, മൂന്നാംകുറ്റി ഗവണ്‍മെന്റ് യുപിഎസ്സ്, തെക്കേമങ്കുഴി എന്‍എസ്സ് എല്‍പിഎസ്സ്, കൊപ്രപ്പുര സിഎംഎസ്സ് എല്‍പിഎസ്സ് തുടങ്ങിയ സ്കൂളുകളാണ് ആദ്യഘട്ടത്തില്‍ സേവഭാരതി ശൂചീകരിച്ചത്. സ്കൂള്‍ പൂര്‍ണ്ണമായും അണുവിമുക്തമാക്കുകയാണ് സേവാഭാരതി ചെയ്യുക. ഈ പ്രതിസന്ധി കാലഘട്ടത്തില്‍ സേവാഭാരതി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ധ്യാപകരും പറയുന്നു.
കറ്റാനം സിഎംഎസ്സ് ഹൈസ്കൂളില്‍ നടന്ന ശൂചീകരണ പ്രവര്‍ത്തനങ്ങളില്‍ സേവാഭാരതി ഭരണിക്കാവ് പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്രീ.ബിനുമോഹന്‍, സെക്രട്ടറി ശ്രീ.ജയന്ത് എംഎസ്സ്, വൈസ്.പ്രസിഡന്റ് ശ്രീമതി.സുജ ബാലകൃഷ്ണന്‍, ട്രഷറര്‍ ശ്രീ. ലിജോരാജ്, ജോയിന്‍ സെക്രട്ടറിമാരായ ശ്രീ.മനോജ് കുമാര്‍, ശ്രീ. രജനീഷ്, മുതിര്‍ന്ന സേവാഭാരതി പ്രവർത്തകരായ ശ്രീ.അജയ് കുമാര്‍ ശ്രീ.അരുണ്‍ രാഘവന്‍,ശ്രീ. സുമേഷ് സോമന്‍, ശ്രീ.നിനു, ശ്രീ.സിദ്ദാര്‍ത്ഥ് ശ്രീ.അര്‍ജ്ജുന്‍, ശ്രീ.സനല്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments