Latest NewsKeralaNews

എൻ.ജെ. നായർ: പത്രപ്രവർത്തന രംഗത്തെ സൗമ്യതയുടെയും ആത്മാർത്ഥതയുടെയും മുഖം -കെ.സുരേന്ദ്രൻ

തിരുവനന്തപുരം • പത്രപ്രവർത്തന രംഗത്തെ സൗമ്യതയുടെയും ആത്മാർത്ഥതയുടെയും മുഖമായിരുന്നു അന്തരിച്ച പത്രപ്രവർത്തകൻ, ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റർ എൻ.ജെ. നായർ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നതിന് അദ്ദേഹം എപ്പോഴും ശ്രമിച്ചു. ഹിന്ദു പത്രത്തിൽ അദ്ദേഹം എഴുതിയ രാഷ്ട്രീയ വിശകലനങ്ങളും റിപ്പോർട്ടുകളും ഏറെ ശ്രദ്ധേയമായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തെ വളരെ ശ്രദ്ധയോടെ അദ്ദേഹം നിരീക്ഷിച്ചു. ജോലി ചെയ്ത അവസാന നിമിഷം വരെ അത് തുടർന്നു.

എ.ജെ. നായരുടെ അകാലത്തിലുള്ള വേർപാട് വിശ്വസിക്കാനാകുന്നില്ല. കഴിവുള്ള ഒരു പത്രപ്രവർത്തകൻ കൂടി നഷ്ടമാകുമ്പോൾ പത്രപ്രവർത്തന രംഗത്തിനും പൊതു സമൂഹത്തിനും അത് വലിയ നഷ്ടമാണ് സംഭവിപ്പിച്ചിരിക്കുന്നത്. നല്ല സുഹൃത്തിൻ്റെ വേർപാടിലുള്ള ദു:ഖം അറിയിക്കുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തോടും സുഹൃത്തുക്കളോടുമുള്ള അനുശോചനം അറിയിക്കുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button