Latest NewsNewsIndia

കുത്തൊഴുക്കിൽപ്പെടാതെ മണിക്കൂറോളം മരച്ചില്ലയില്‍ പിടിച്ച് കിടന്ന നാൽപ്പത്തിമൂന്നുകാരന് രക്ഷകരായത് ഇന്ത്യന്‍ വ്യോമസേന

ഛത്തീസ്ഗഡ് : അണക്കെട്ടിന് സമീപം ഒഴുക്കില്‍പ്പെടാതെ മരച്ചില്ലയില്‍ 12 മണിക്കൂറോളം പിടിച്ചു കിടന്നയാളെ വ്യോമസേന ഉദ്യോഗസ്ഥർ അദ്ഭുതകരമായി രക്ഷപ്പെടുത്തി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഛത്തീസ്ഗഡിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് മിക്ക ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നിരുന്നു. ഖുത്തഘട്ട് ഡാം കവിഞ്ഞൊഴുകി.

 

അണക്കെട്ടിന്റെ സ്പില്‍വേയില്‍ ഇറങ്ങിയ നാൽപ്പത്തിമൂന്നുകാരനാണ് അപകടത്തില്‍ പെട്ടത്. തുടർന്ന് ഒരു മരക്കഷണത്തില്‍ പിടിച്ചു കല്ലിൽ ഇദ്ദേഹം ഇരുന്നു. പ്രതികൂല കാലാവസ്ഥ കാരണം പൊലീസിനും രക്ഷിക്കാനായില്ല. തുടർന്ന് ബിലാസ്പുർ പൊലീസ്, വ്യോമസേനയെ സമീപിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തി ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ രക്ഷിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button