Latest NewsKeralaNews

‘ഗൂഗിൾ പേ’ പ്ലേസ്റ്റോറിൽ നിന്ന് അപ്രത്യക്ഷമായി

നിരവധി ട്വിറ്റർ ഹാൻഡിലുകൾ വിവരം പങ്കുവച്ചിട്ടുണ്ട്.

പ്രമുഖ യുപിഐ പണക്കൈമാറ്റ ആപ്പായ ഗൂഗിൾ പേ പ്ലേസ്റ്റോറിൽ നിന്ന് അപ്രത്യക്ഷമായി. ചില ഇന്ത്യൻ യൂസർമാരുടെ പ്ലേസ്റ്റോർ അക്കൗണ്ടുകളിൽ നിന്നാണ് ആപ്പ് അപ്രത്യക്ഷമായത്. ഗൂഗിൾ പേ ബിസിനസ് മാത്രമാണ് ഇപ്പോൾ പ്ലേസ്റ്റോറിൽ ഉള്ളത്. നിരവധി ട്വിറ്റർ ഹാൻഡിലുകൾ വിവരം പങ്കുവച്ചിട്ടുണ്ട്.

അതേസമയം, പ്ലേസ്റ്റോറിൻ്റെ മൊബൈൽ ആപ്പിലാണ് ഈ പ്രശ്നമുള്ളത്. വെബ്സൈറ്റിൽ നിന്ന് ഇപ്പോഴും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നുണ്ട്. ആപ്പിൻ്റെ പ്ലേസ്റ്റോർ ലിങ്ക് വഴി നോക്കിയാൽ ഈ രാജ്യത്ത് ഇത് ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.എന്താണ് ഈ പ്രതിഭാസത്തിനു പിന്നിൽ എന്നത് ഇതുവരെ അറിവായിട്ടില്ല. ഗൂഗിൾ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Post Your Comments


Back to top button