തിരുവനന്തപുരം : പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൻമെന്റ് ഹൗസിൽ ഡ്യൂട്ടി ചെയ്ത രണ്ട് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിപക്ഷ നേതാവിന്റെ വസതിയിൽ ഗാർഡ് ഡ്യൂട്ടി ചെയ്തവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കന്റോൻമെന്റ് ഹൗസിലുള്ള 12 പോലീസുകാർ ക്വാറന്റൈനിൽ പോയി.
ഇതോടൊപ്പം പൂജപ്പുര ജയിലില്‍ ഇന്ന് 114 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 363 പേരെയാണ് ഇന്ന് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉദ്യോഗസ്ഥരുണ്ടോ എന്നകാര്യത്തില്‍ വ്യക്തയില്ല. ഇതോടെ പൂജപ്പുര ജയിലില്‍ ആകെയുള്ള 975 പേരില്‍ 477 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
Post Your Comments