ന്യൂഡല്‍ഹി : എല്ലാ സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ തങ്ങളുടെ ഭൂമിയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തണമെന്ന് കേന്ദ്രമന്ത്രാലയം. ആവശ്യമുള്ളപ്പോള്‍ അവര്‍ക്ക് മരങ്ങള്‍ വില്‍ക്കാമെന്നും കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വനം മന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു ജാവദേക്കര്‍.
തങ്ങളുടെ ഭൂമി വനഭൂമിയായി മാറുമെന്ന് കര്‍ഷകര്‍ ഭയപ്പെടേണ്ടതില്ല. ആ ഭൂമി അവരുടേതായിരിക്കും. ആവശ്യമുള്ളപ്പോള്‍ അവര്‍ക്ക് മരങ്ങള്‍ വില്‍ക്കാനും കൊണ്ടുപോകാനും കഴിയുമെന്നും ജാവദേക്കര്‍ പറഞ്ഞു. ഓരോ സംസ്ഥാനത്തും വനത്തില്‍ വെള്ളം, കാലിത്തീറ്റ വര്‍ദ്ധിപ്പിക്കല്‍ പദ്ധതികള്‍ക്കായി കോമ്ബന്‍സേറ്ററി വനവല്‍ക്കരണ ഫണ്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തൊട്ടാകെയുള്ള 2,000 സ്‌കൂളുകളില്‍ നഴ്സറികള്‍ വികസിപ്പിക്കും, സ്വകാര്യ പങ്കാളിത്തത്തോടെ നഗര വനവല്‍ക്കരണ പദ്ധതികള്‍ ഏറ്റെടുക്കും. കോമ്പന്‍സേറ്ററി വനവല്‍ക്കരണ ഫണ്ടിന്റെ 80 ശതമാനവും വനവല്‍ക്കരണത്തിനായി മാത്രമേ ഉപയോഗിക്കാവൂ. ബാക്കി 20 ശതമാനം കെട്ടിടങ്ങളോ വാഹനങ്ങളോ പോലുള്ള ശേഷി അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments