ന്യൂഡല്‍ഹി : ആയുധ കയറ്റുമതിക്ക് ഇന്ത്യ വിശദമായ രൂപരേഖയുണ്ടാക്കുന്നു; സുഹൃദ് രാഷ്ട്രങ്ങള്‍ക്ക് പ്രാഥമിക പരിഗണന. തദ്ദേശീയമായ നിര്‍മ്മിക്കപ്പെട്ട ആയുധങ്ങള്‍ അടക്കമുള്ള പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിക്കും വില്‍പ്പനയ്ക്കും കേന്ദ്രസര്‍ക്കാര്‍ കൃത്യമായ രൂപരേഖ തയ്യാറാക്കുന്നു. വിദേശ വിപണിയില്‍ ഇവയ്ക്ക് ആവശ്യക്കാരെ കണ്ടെത്തുന്നതിനുള്ള പദ്ധതിക്കാണ് പ്രതിരോധമന്ത്രാലയം രൂപരേഖ തയ്യാറാക്കുന്നത്. ഇതിനായി നയതന്ത്ര ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചേക്കും.
സുഹൃദ് രാഷ്ട്രങ്ങള്‍ക്കാണ് ഇന്ത്യ പ്രാഥമിക പരിഗണന നല്‍കുന്നത്. അവരുടെ ആവശ്യങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കി കൃത്യമായ പട്ടിക തയ്യാറാക്കാന്‍ ആണ് തീരുമാനം. ഈ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും രാജ്യത്തെ പ്രതിരോധ വ്യവസായത്തെ രൂപപ്പെടുത്തുക. വിവിധ രാജ്യങ്ങളിലുള്ള ഡിഫന്‍സ് അറ്റാഷെ, എംബസികള്‍ ഉള്‍പ്പെടെയുള്ള നയതന്ത്ര രീതികളിലൂടെ കയറ്റുമതി പ്രോത്സാഹിപ്പിക്കും.
Post Your Comments