മൂവാറ്റുപുഴ: അഞ്ച് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൂവാറ്റുപുഴ ഡിവൈ.എസ്.പി ഓഫീസ് താത്കാലികമായി അടച്ചിട്ടു. കോവിഡ് സ്ഥിരീകരിച്ച വാഴക്കുളം പോ ലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരന്. ഡിവൈ.എസ്.പി ഓഫീസ് സന്ദര്‍ശിച്ചിരുന്നതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്രവ പരിശോധന നടത്തിയപ്പോൾ അഞ്ചുപേര്‍ക്ക് രോഗം കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഡിവൈ.എസ്.പി ഓഫീസിനോട് ചേര്‍ന്ന പൊലീസ് സ്റ്റേഷന് അടയ്ക്കാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നു.
ഇവിടെ സ്റ്റേഷനോട് ചേര്‍ന്ന് പോലീസ് കാന്റീന് പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ രോഗ ബാധ സ്ഥിരീകരിച്ചവര്‍ കാന്റീനില്‍ നിന്നുമാണ് ഭക്ഷണം കഴിച്ചിരുന്നത്. പെറ്റിക്കേസുമായി ബന്ധപ്പെട്ട്പ്രതി ദിനം നൂറു കണക്കിനു നാട്ടുകാര്‍ സ്റ്റേഷനില്‍ വന്നു പോകുന്നുണ്ട്. അതേസമയം പോലീസ് സ്റ്റേഷനിലെ പ്രാഥ മിക സമ്പർക്ക പട്ടികയില്‍ പെട്ടവരെ ക്വാറന്റയിനിലേയ്ക്ക് മാറ്റിയെന്ന് ഡിവൈ.എസ്.പി മുഹമ്മദ് റിയാസ് പറഞ്ഞു. ഡിവൈ.എസ്.പി ഓഫീസില്‍ ഇദ്ദേഹമടക്കം പത്തു പേര് ക്വാറന്റയിനിലായി.
Post Your Comments