KeralaLatest NewsNews

പണക്കാരായ വ്യാപാരികളെ വശീകരിക്കുന്നത് 23കാരി;നഗ്ന ഫോട്ടോ പകര്‍ത്തി കഴിഞ്ഞാല്‍ പിന്നെ ബ്ലാക് മെയിലും, സംഭവം ഇങ്ങനെ..

നാലംഗ സംഘം പൊലീസ് പിടിയില്‍

കാക്കനാട്: വ്യാപാരിയെ ഹണിട്രാപ്പിലാക്കി പണം തട്ടിയ നാലംഗ സംഘം പൊലീസ് പിടിയില്‍. എളങ്കുന്നപ്പുഴ പുതുവൈപ്പ് പുതിയനികത്തില്‍ വീട്ടില്‍ അജിത് (21), തോപ്പുംപടി വീലുമ്മേല്‍ ഭാഗത്ത് തീത്തപ്പറമ്ബില്‍ വീട്ടില്‍ നിഷാദ് (21), ഫോര്‍ട്ട്കൊച്ചി സ്വദേശിനി നസ്നി (23), കോഴിക്കോട് കാഞ്ഞിരാട്ട് കുന്നുമ്മേല്‍ വീട്ടില്‍ സാജിദ് (25) എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

പച്ചാളം സ്വദേശിയായ വ്യാപാരിയുടെ പരാതിയാണ് നിര്‍ണ്ണായകമായത് പ്രതികളെ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് പിടികൂടിയത്. പണക്കാരായ വ്യാപാരികളെ നസ്നി ഫോണ്‍ വിളിച്ച്‌ വശീകരിക്കും. പിന്നീട് ബ്ലാക്മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് സംഘത്തിന്റെ രീതി. പരാതിക്കാരനായ വ്യാപാരിയുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച യുവതി പിന്നീട് വ്യാപാരിയോട് തൃക്കാക്കര മുണ്ടംപാലത്തെ വീട്ടില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് യുവതിയോടൊപ്പമെത്തിയവര്‍ ഇയാളെ തടങ്കലിലാക്കുകയായിരുന്നു. സംഘം വ്യാപാരിയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തു. വ്യാപാരിയുടെ കൈവശം പണമില്ലാത്തതിനാല്‍ എ.ടി.എം. കാര്‍ഡ് വാങ്ങി പല ദിവസങ്ങളിലായി ഒരു ലക്ഷം രൂപയോളം ഇവര്‍ തട്ടിയെടുത്തു.

ഒരു സ്ഥലത്ത് കവര്‍ച്ച നടത്തി പിരിയുന്ന സംഘം അടുത്ത കവര്‍ച്ചയ്ക്കായി വീണ്ടും ഒത്തുചേരുന്നതായിരുന്നു പതിവ്. പ്രതിയായ സാജിദ് താമരശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും അജിത് എറണാകുളത്ത് പിടിച്ചുപറി കേസിലും ജാമ്യത്തിലിറങ്ങിയവരാണ്.

തൃക്കാക്കര അസി. കമ്മിഷണര്‍ ജിജിമോന്റെ നേതൃത്വത്തില്‍ തൃക്കാക്കര സിഐ. ആര്‍. ഷാബു, എസ്‌ഐ.മാരായ മധു, സുരേഷ്, ജോസി, എഎസ്‌ഐ.മാരായ അനില്‍കുമാര്‍, ഗിരീഷ് കുമാര്‍, ബിനു, സീനിയര്‍ സി.പി.ഒ.മാരായ ജാബിര്‍, ഹരികുമാര്‍, ദിനില്‍, രജിത എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button