ErnakulamNattuvarthaLatest NewsKeralaNews

ഫോ​ര്‍​ട്ടുകൊ​ച്ചി​യി​ല്‍ ഹ​ണി​ട്രാ​പ്പ് മോ​ഡ​ൽ പ​ണം ത​ട്ട​ൽ : യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ല്‍

മ​ട്ടാ​ഞ്ചേ​രി മം​ഗ​ല​ത്ത് പ​റ​മ്പി​ല്‍ റി​ന്‍​സീ​ന (29), ഓ​ട്ടോ ഡ്രൈ​വ​റാ​യ ഫോ​ര്‍​ട്ടുകൊ​ച്ചി സ്വ​ദേ​ശി ഷാ​ജി​യെ​ന്ന് വി​ളി​ക്കു​ന്ന ഷാ​ജ​ഹാ​ന്‍(25) എ​ന്നി​വ​രെ​യാ​ണ് മ​ട്ടാ​ഞ്ചേ​രി പൊലീ​സ് പി​ടി​കൂ​ടി​യ​ത്

മ​ട്ടാ​ഞ്ചേ​രി: ഫോ​ര്‍​ട്ടുകൊ​ച്ചി​യി​ല്‍ ലോ​ഡ്ജ് ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യും ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ല്‍. മ​ട്ടാ​ഞ്ചേ​രി മം​ഗ​ല​ത്ത് പ​റ​മ്പി​ല്‍ റി​ന്‍​സീ​ന (29), ഓ​ട്ടോ ഡ്രൈ​വ​റാ​യ ഫോ​ര്‍​ട്ടുകൊ​ച്ചി സ്വ​ദേ​ശി ഷാ​ജി​യെ​ന്ന് വി​ളി​ക്കു​ന്ന ഷാ​ജ​ഹാ​ന്‍(25) എ​ന്നി​വ​രെ​യാ​ണ് മ​ട്ടാ​ഞ്ചേ​രി പൊലീ​സ് പി​ടി​കൂ​ടി​യ​ത്.

ഫോ​ര്‍​ട്ടുകൊ​ച്ചി​യി​ലെ ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത് താ​മ​സി​ച്ച ഷാ​ജ​ഹാ​നും റി​ൻ​സീ​ന​യും ഇ​വി​ടെ ​നി​ന്നു ശീ​ത​ള​പാ​നീ​യം ക​ഴി​ച്ച് സു​ഖ​മി​ല്ലാ​താ​യെ​ന്നു പ​റ​ഞ്ഞ് മ​ട്ടാ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റാ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ആ​ശു​പ​ത്രി മു​റി​യി​ലേ​ക്കു ലോ​ഡ്ജ് ഉ​ട​മ​യെ​യും സു​ഹൃ​ത്തി​നെ​യും വി​ളി​ച്ചു​വ​രു​ത്തി പൂ​ട്ടി​യി​ട്ടശേ​ഷം ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് 11,000 രൂ​പയും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളും ത​ട്ടി​യെ​ടു​ത്ത സം​ഘം ഇ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ വി.​യു. കു​ര്യ​ക്കോ​സ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

Read Also : യുദ്ധം അനിവാര്യമെന്ന് സൂചന : ഉക്രൈനിലെ എംബസി ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് ഓസ്ട്രേലിയ

ലോ​ഡ്ജ് ഉ​ട​മ മ​ട്ടാ​ഞ്ചേ​രി അ​സി. പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ വി.​ജി. ര​വീ​ന്ദ്ര​നാ​ഥി​നു പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. സി​ഐ പി.​കെ. സാ​ബു, എ​സ്‌​ഐ​മാ​രാ​യ ഒ.​ജെ. ജോ​ര്‍​ജ്, മ​ധു​സൂ​ദ​ന​ന്‍, സി​പി​ഒ മാ​രാ​യ ബി​ജു, എ​ഡ്വി​ന്‍ റോ​സ്, കെ.​എ. അ​നീ​ഷ്, എ.​ടി. ക​ര്‍​മി​ലി എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button