Latest NewsNewsSaudi ArabiaGulf

സൗദിയിൽ വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു

റിയാദ് : സൗദിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. 22 വർഷമായി റിയാദിൽ കർട്ടൻ കടയിലെ തൊഴിലാളിയായിരുന്ന നെയ്യാറ്റിൻകര വെള്ളറട സ്വദേശി കൊടുവറത്തല വീട്ടിൽ ശശികുമാർ (53) ആണ് മരിച്ചത്. റിയാദ് റൗദയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം.

കര്‍ട്ടന്‍ സാമഗ്രികളും കയറ്റിപോകുമ്പോൾ വാഹനത്തില്‍ നിന്ന് സാധനങ്ങള്‍ റോഡില്‍ വീണു. ഇത് കണ്ടു റോഡ് സൈഡില്‍ നിന്ന സൗദി പൗരന്‍ വിളിച്ചുപറഞ്ഞതും, വണ്ടി നിറുത്തി ഇറങ്ങി വീണ സാധനങ്ങൾ എടുക്കാനായി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി സുഹൃത്തുക്കളും കമ്പനിയും രംഗത്തുണ്ട്. നിർധന കുടുംബത്തിൽപ്പെട്ട ശശികുമാറിന് ഭാര്യയും രണ്ടു മക്കളും ആണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button