ന്യൂഡല്‍ഹി : വാട്സാപ്പിനെയും ഫേസ് ബുക്കിനെയും രാജ്യത്ത് ബിജെപിയാണ് നിയന്ത്രിക്കുന്നതെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ആരോപണത്തിനെതിരേ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. സ്വന്തം പാര്‍ട്ടിക്കാരിൽ പോലും സ്വാധീനമുണ്ടാക്കാൻ സാധിക്കാത്ത പരാജിതർ, ലോകം മുഴുവന്‍ നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസും ആണെന്ന് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു എന്നാണ് രവിശങ്കര്‍ പ്രസാദ് ട്വിറ്ററില്‍ കുറിച്ചത്. കേംബ്രിജ് അനലിറ്റിക്കയും ഫെയ്സ്ബുക്കുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിന് മുമ്പ് ഡാറ്റ ആയുധമാക്കുന്നതിന് കൈയ്യോടെ പിടിക്കപ്പെട്ട നിങ്ങള്‍ ഇപ്പോള്‍ ഞങ്ങളെ ചോദ്യം ചെയ്യുന്നുവോയെന്നും അദ്ദേഹം ചോദിച്ചു.
Losers who cannot influence people even in their own party keep cribbing that the entire world is controlled by BJP & RSS.
You were caught red-handed in alliance with Cambridge Analytica & Facebook to weaponise data before the elections & now have the gall to question us? https://t.co/NloUF2WZVY
— Ravi Shankar Prasad (@rsprasad) August 16, 2020
ബിജെപി നേതാക്കളില്‍ ചിലരുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാതെ ഫെയ്സ്ബുക്ക് കമ്പനിയുടെ പ്രഖ്യാപിത നയങ്ങളില്‍ വെള്ളം ചേര്‍ക്കുകയാണെന്ന അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഫെയ്സ്ബുക്കിലൂടെ വ്യാജ വാര്‍ത്തയും വിദ്വേഷവും പ്രചരിപ്പിക്കുകയണെന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
Post Your Comments