കോഴിക്കോട്: സാങ്കേതിക പിഴവുകള്‍ പരിഹരിക്കും വരെ കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ട് അഡ്വ. യശ്വന്ത് ഷേണായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നില്‍ കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ലോബിയാണെന്ന് സേവ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഫോറം ആരോപിച്ചു. കേസില്‍ കക്ഷിചേരുമെന്നും സംഘടന വ്യക്തമാക്കി. കരിപ്പൂര്‍ വിമാനത്താവളം എന്നന്നേക്കുമായി അടപ്പിക്കാനുള്ള ശ്രമമാണ് ഈ ഹര്‍ജിക്ക് പിന്നിലെന്നും സംഘടന ആരോപിച്ചു.
കരിപ്പൂരില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ അപകടമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് വേണ്ടി വാദിക്കുകയും അതിനുള്ളിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രമുഖര്‍ക്കെതിരെ തെളിവുകളുണ്ടെന്നും ഹൈക്കോടതിയിലെ കേസില്‍ കക്ഷി ചേരാനാണ് സേവ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഫോറത്തിന്റെ തീരുമാനമെന്നും സംഘടന പറയുന്നു.
Post Your Comments