മലപ്പുറം: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ശരീരത്തിനുള്ളില്‍ കാപ്സ്യൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 33 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി. വിമാനത്താവളത്തിന് പുറത്തുവച്ചാണ് 577.5 ഗ്രാം സ്വര്‍ണ്ണം പിടിച്ചത്. മലപ്പുറം ചെമ്മാട് സ്വദേശി സതീഷ് ആണ് പിടിയിലായത്.
വിമാനത്താവളത്തിലെ പരിശോധനപൂര്‍ത്തിയാക്കിയ ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇയാളെ പിടികൂടിയത്.
ഇന്നലെ രാത്രി ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ ഇയാള്‍ സ്വര്‍ണ്ണം കടത്തുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ പൊലീസ് നീരിക്ഷിച്ചു. എയര്‍പോര്‍ട്ടിന് പുറത്ത് എത്തിയതിന് പിന്നാലെ പരിശോധന നടത്തിയെങ്കിലും സ്വര്‍ണ്ണം കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാളെ അശുപത്രിയിലെത്തിച്ച് എക്‌സറേ എടുത്തപ്പോഴാണ് ശരീരത്തിനുള്ളില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചതായി കണ്ടെത്തിയത്.
Post Your Comments