ന്യൂഡല്‍ഹി : ഇന്ത്യയോടുള്ള തങ്ങളുടെ ചിറ്റമ്മ നയം അവസാനിപ്പിച്ച് നേപ്പാള്‍. ഇന്ത്യയോടുള്ള സമീപനം സമാധാനപാതയിലേക്കു നീങ്ങുകയാണെന്ന സൂചനയുമായി നേപ്പാള്‍. രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി സംസാരിച്ചു. കാലാപാനി അതിര്‍ത്തി തര്‍ക്കത്തെച്ചൊല്ലി ബന്ധം വഷളായശേഷം ഇരുരാജ്യത്തെയും നേതാക്കളുടെ ആദ്യ ഫോണ്‍ സംഭാഷണമായിരുന്നു ഇത്.
മോദിയുമായി ഒലി 11 മിനിറ്റ് സംസാരിച്ചെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ജനങ്ങളെയും സര്‍ക്കാരിനെയും ഒലി അഭിവാദ്യം ചെയ്തു. യുഎന്‍ സുരക്ഷാസമിതിയില്‍ സ്ഥിരമല്ലാത്ത അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടതിനെ അദ്ദേഹം അഭിനന്ദിച്ചു. കോവിഡ് ആഘാതം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കു ഇന്ത്യയും നേപ്പാളും പരസ്പരം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ സഹായം തുടര്‍ന്നും ലഭ്യമാക്കുമെന്നു മോദി ഉറപ്പു നല്‍കിയതായും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
Post Your Comments