രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഭാരത് മാതാ കീ ജയ് വിളിക്കാന്‍ തയ്യാറാകാതിരുന്ന കെജ്രിവാളിന്റെ നിലപാടാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം ഭാരത് മാതാ കീ ജയ് വിളിച്ചപ്പോഴാണ് കെജ്രിവാള്‍ മാത്രം ഇതിന് വിസമ്മതിച്ചത്.കെജ്രിവാള്‍ മൗനം പാലിക്കുന്ന വീഡിയോ ഡല്‍ഹിയിലെ ബിജെപി അദ്ധ്യക്ഷന്‍ മനോജ് തിവാരി പുറത്തുവിട്ടു.
പ്രധാനമന്ത്രി ഭാരതാംബയ്ക്ക് ജയ് വിളിച്ചപ്പോള്‍ കെജ്രിവാള്‍ നിശബ്ദനായിരുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. ഭാരത് മാതാ കീ ജയ് വിളികളോട് കെജ്രിവാളിന് മാത്രം എന്താണ് ഇത്ര പ്രശ്‌നം എന്നായിരുന്നു തിവാരിയുടെ ചോദ്യം.ചെങ്കോട്ടയില്‍ ഒത്തുചേര്‍ന്നവരെല്ലാം ഒരേ സ്വരത്തില്‍ ഭാരത് മാതാവിന് ജയ് വിളിച്ചപ്പോള്‍ കെജ്രിവാള്‍ മാത്രം വിസമ്മതിച്ചെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്.
സ്വാതന്ത്ര്യദിനത്തിലും ദേശസ്‌നേഹത്തിനും മുകളിലാണ് അദ്ദേഹത്തിന് രാഷ്ട്രീയം എന്നാണ് കെജ്രിവാള്‍ ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി കൂടിയായ കെജ്രിവാളിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഇതിനോടകം തന്നെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
Post Your Comments