KeralaLatest NewsNews

സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നിസാരമല്ല : യുവതിയുടെ കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: സ്വതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നിസാരമല്ല , യുവതിയുടെ കുറിപ്പ് വൈറലാകുന്നു. 6,000 ജന്‍ഔഷധി സ്റ്റോറുകള്‍ വഴി 5 കോടിയിലധികം സാനിറ്ററി പാഡുകള്‍ പാവപ്പെട്ട സ്ത്രീകള്‍ക്ക് ഒരു രൂപയില്‍ നല്‍കുന്നു, ഇത് അത്ര നിസ്സാരമല്ല എന്നാണ് ലതിക സുഭാഷ് എന്ന യുവതി ഫേസ്ബുക്കില്‍ കുറിച്ചത്.

Read Also : വാജ്പേയിയുടെ ഓര്‍മ്മ ദിവസത്തില്‍ സ്വന്തം ശബ്ദത്തില്‍ ആദരാഞ്ജലിയും ഓര്‍മകള്‍ പുതുക്കുന്ന വീഡിയോയും പങ്കുവച്ച് പ്രധാനമന്ത്രി

ആര്‍ത്തവം തെരുവില്‍ ആഘോഷിച്ചാല്‍ വനിതാശാക്തീകരണം ആയെന്ന് ധരിച്ചു സര്‍ക്കാര്‍ മനുഷ്യാവകാശദിനം കൊണ്ടാടി. തെരുവില്‍ അലക്കേണ്ടതല്ല ആര്‍ത്തവം.സ്ത്രീ ശാക്തീകരണം
എന്ന് പറഞ്ഞാല്‍ അവളെ ശാക്തീകരിക്കുക എന്നാണ് , ശാരീരികമായി ,മാനസികമായി.ആര്‍ത്തവസമയത്തു ഇന്നും പാഡുവാങ്ങിക്കാനോ,അതിന്റെ ഉപയോഗം അറിയാത്തതോആയ സ്ത്രീകള്‍ എത്രയോപേരുണ്ട് ?

പോസ്റ്റിന്റെ പൂര്‍ണരൂപം-

ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനത്തില്‍ ജനതയെ അഭിസംബോധന ചെയ്യുമ്പോള്‍ നമ്മള്‍ എന്താണ് പ്രതീക്ഷിക്കുന്നത് ? രാജ്യത്തിലെ കോടിക്കണക്കിന് പെണ്മക്കളുടെ ആര്‍ത്തവശുചിത്വത്തെ കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ ഇതെന്തെന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാകാം ? ഞാന്‍ നില്‍ക്കുന്ന ഈ മണ്ണില്‍ ആര്‍ത്തവം ആഭാസമാക്കി കൊണ്ടാടിയ സമയം ഉണ്ടായിരുന്നു . സ്ത്രീയുടെ സ്വകാര്യതയെ ശബരിമലയുടെ മറവില്‍ നവോത്ഥാനം മുന്‍നിര്‍ത്തി അഴിഞ്ഞാടിയ
കാലം . ആര്‍ത്തവം തെരുവില്‍ ആഘോഷിച്ചാല്‍ വനിതാശാക്തീകരണം ആയെന്ന് ധരിച്ചു സര്‍ക്കാര്‍ മനുഷ്യാവകാശദിനം കൊണ്ടാടി . തെരണ്ടുകല്യാണം നടത്താന്‍ പോക്കില്ലെന്നു പറഞ്ഞു അതിനുപോലും പിരിവുനടത്തിയ വിപ്ലവസഖാക്കളാണ് ഇവിടുള്ളത്. നവോത്ഥാന രംഗവേദിയിലെ കവാടം പോലും എന്തായിരുന്നുവെന്ന് നമുക്കറിയാം . തെരുവില്‍ അലക്കേണ്ടതല്ല ആര്‍ത്തവം . സ്ത്രീ ശാക്തീകരണം

എന്ന് പറഞ്ഞാല്‍ അവളെ ശാക്തീകരിക്കുക എന്നാണ് ,ശാരീരികമായി ,മാനസികമായി .ആര്‍ത്തവസമയത്തു ഇന്നും പാഡുവാങ്ങിക്കാനോ , അതിന്റെ ഉപയോഗം അറിയാത്തതോആയ സ്ത്രീകള്‍ എത്രയോപേരുണ്ട് ? അവിടെയാണ് രാജ്യത്തെ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ സ്ത്രീകളുടെ നേട്ടങ്ങളെപ്പറ്റിയും,മികച്ച തരം സാനിട്ടറി പാഡുകള്‍ ലഭ്യമാക്കി അവരുടെ ശുചിത്വത്തിന്റെ ആവശ്യകതയെയും പറ്റി സംസാരിക്കുന്നത് . നമ്മുടെ വീട്ടിലെ വിദ്യാഭ്യാസമുള്ള പല പുരുഷന്മാരും ഇന്നും സംസാരിക്കാന്‍ മടിക്കുന്ന വിഷയമാണ് . 6,000 ജന്‍ഔഷധി സ്റ്റോറുകള്‍ വഴി 5 കോടിയിലധികം സാനിറ്ററി പാഡുകള്‍ പാവപ്പെട്ട സ്ത്രീകള്‍ക്ക് ഒരു രൂപയില്‍ നല്‍കി.നിസ്സാരമല്ല ഇത് .
ബി ജെ പി ശോചാലയങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ നമ്മള്‍ കക്കൂസെന്നു പറഞ്ഞു കളിയാക്കി .വടക്കെ ഇന്ത്യയിലും , ഈ കൊച്ചു കേരളത്തിലും പൊതു സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്ന എത്രയോ ജനങ്ങളുണ്ട് . ഇരുട്ടിനുവേണ്ടി കാത്തിരിക്കുന്ന സ്ത്രീകളുണ്ട് .എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ചന്ദ്രബാബു നായിഡുവാണ് അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം ഇത് കൊണ്ടുവന്നത് . അതുപോലെ ചാണക വറലി ഇന്ധനമായി ഉപയോഗിച്ച ഗ്രാമീണ മേഖലകളില്‍ ഇന്ന് പാചകവാതകം ഉപയോഗിക്കുന്നു . ഇതൊക്കെ സാധാരണക്കാരന്റെ നിസ്സാര ആവശ്യങ്ങളാണ് . പാചകവാതകത്തിന് വിലകൂടുമ്‌ബോഴും സബ്‌സിഡി മുടക്കം കൂടാതെ യഥാര്‍ത്ഥ ഉപഭോക്താവിന് ബാങ്കില്‍ കിട്ടുന്നുണ്ട് .നിയമത്തിന്റെ നൂലാമാലകളില്‍ നിന്നും തടസ്സങ്ങള്‍ ഉണ്ടാവാതെ ഇതൊക്കെ അവനു ലഭിച്ചാല്‍ അവന്‍ സംതൃപ്തന്‍ . നോട്ടു നിരോധനം ഏറിയപങ്കും ബാധിച്ചത് അത് അലമാരയില്‍ കൂട്ടിവച്ചവനാണ് .പിച്ചച്ചട്ടിയും കൊണ്ട് നടക്കുന്നവനെന്തു നോട്ടുനിരോധനം.ഇതൊക്കെക്കാണാനുള്ള ശേഷി ഉള്ളതുകൊണ്ടാണ് ദേശീയതലത്തില്‍ ബി ജെ പി യ്ക്ക് മുന്നേറാന്‍ സഹായമായതും മറ്റുള്ളവര്‍ക്ക് പിന്നില്‍ പോകേണ്ടി വന്നതും. അങ്ങനെയാവുമ്‌ബോള്‍ ജനം അവനെ സംതൃപ്തനാക്കുന്നവന്റെ പിറകേ പോകും .ആഗോള സാമ്ബത്തിക നയമോ , ഉദാരവല്‍ക്കരണമോ , അമേരിക്കന്‍ സൈനിക നയമോ സാധാരണക്കാരന്റെ വിഷയമേയല്ല . മൂന്നുനേരം അന്നം കിട്ടാന്‍ പാടുപെടുന്നവന് എന്ത് ആഗോളവല്‍ക്കണം എന്ത് വര്‍ഗീയത? മസാലബോണ്ടും,ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും സ്വപ്നം കണ്ടുകൊണ്ടല്ല സാധാരണക്കാരന്‍ ഉണര്‍ന്നെഴുനേല്‍ക്കുന്നത്. ജനത്തിന്റെ പ്രാഥമിക ആവശ്യങ്ങള്‍ കാണാന്‍ കഴിവുള്ള ഭരണാധികാരികള്‍ ഉണ്ടായാല്‍ ,അവയ്ക്കു പരിഗണന നല്‍കിയാല്‍ അതുമതി അവരെ തൃപ്തിപ്പെടുത്താന്‍ . അവിടെയാണ് ദേശീയതലത്തില്‍ ബി ജെ പി വിജയിക്കുന്നത് . വോട്ട് നേടുന്നതും .

ഒന്നും വേണ്ട തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലെ ജയലളിതയുടെ ഭരണകാലം ഓര്‍ത്തു നോക്കൂ . വ്യക്തി ജീവിതത്തില്‍ അവരാരോ ആയിക്കൊള്ളട്ടെ , പക്ഷേ അവരുടെ ഭരണകാലത്ത് പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ , നാപ്കിന്‍ , വീടുകളില്‍ ഗ്രൈന്‍ഡര്‍ , മിക്‌സി , രണ്ടുരൂപയ്ക്കു പ്രഭാത ഭക്ഷണം , അഞ്ചുരൂപയ്ക്കു ഉച്ചഭക്ഷണം ,ലാപ്‌ടോപ്പ് . നമ്മള്‍ അണ്ണാച്ചിയെന്നു വിളിച്ചു കളിയാക്കുന്നവന്റെ നാട്ടിലാണെന്നോര്‍ക്കണം ഇതെല്ലാം . ഇവിടെയോ പത്താം ക്ലാസും ഗുസ്തിയും ഉളള സ്വപ്നയ്ക്കു ലക്ഷങ്ങള്‍ ശമ്പളം . വിമര്‍ശിക്കുന്നവന് സൈബര്‍ ആക്രമണവും
വീട്ടില്‍ മാഷ അള്ളാസ്റ്റിക്കര്‍ പതിപ്പിച്ച ഇന്നോവയും .

എന്നിട്ട് ഒരുളുപ്പുമില്ലാതെ കക്കൂസെന്നും , നാപ്കിന്‍ എന്നും വിളിച്ചു പറഞ്ഞു നടക്കും. ഒരു നാപ്കിനില്‍ എന്ത് കാര്യമെന്ന് ചോദിക്കുന്നവര്‍ അറിയുക അതില്‍ പെണ്ണിനോടുള്ള ഒരു കരുതലുണ്ട് . അവളെ ആധുനികയുഗത്തിലേയ്ക്കു നയിക്കുന്ന ഒരു സന്ദേശമുണ്ട് . ആ കരുതല്‍ നല്‍കിയാണ് മോദി ഗോളടിക്കുന്നത് . വൈകിയെങ്കിലും അത് മനസ്സിലാക്കുക ……………….സംഘിയെന്നു വിളിക്കുവാന്‍ കാത്തു നില്‍ക്കുന്നവര്‍ സാമൂഹിക അകലം പാലിച്ചു ക്യൂവില്‍ വരിക

shortlink

Related Articles

Post Your Comments

Related Articles


Back to top button